നീലേശ്വരത്തെ മത്സ്യത്തൊഴിലാളികൾക്ക് ഇനി ആശ്വസിക്കാം; മത്സ്യ മാർക്കറ്റ് ഒരുക്കി നൽകുമെന്ന് നഗരസഭ

മത്സ്യ മാര്‍ക്കറ്റിനായി 15 സെന്റ് സ്ഥലം വിട്ടു നല്‍കാന്‍ തീരുമാനമായി

dot image

കാസര്‍കോട്: നീലേശ്വരത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി ആശ്വസിക്കാം. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യ മാര്‍ക്കറ്റ് ഒരുക്കി നല്‍കുമെന്ന് നീലേശ്വരം നഗരസഭ അറിയിച്ചു. മത്സ്യ മാര്‍ക്കറ്റിനായി 15 സെന്റ് സ്ഥലം വിട്ടു നല്‍കാന്‍ തീരുമാനമായി. ഇതിനായി 25 ലക്ഷം രൂപ നഗരസഭ മത്സ്യ മാര്‍ക്കറ്റിന് വേണ്ടി നീക്കിവച്ചെു. റിപ്പോര്‍ട്ടര്‍ ഇംപാക്ട്.

ദേശീയപാത നിര്‍മാണത്തിനിടെ വഴിയോരത്ത് മീന്‍ വില്‍പന നടത്തിയിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇരിപ്പിടം നഷ്ടപ്പെട്ടിരുന്നു. പ്രായമുള്ളവര്‍ അടക്കം ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. പലരും ഇരുപതിലധികം വര്‍ഷമായി ഇത്തരത്തില്‍ വഴിയോരത്ത് മീന്‍ വില്‍പന നടത്തിയവരായിരുന്നു. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി ഇരിപ്പിടം നഷ്ടമായതോടെ ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നീലേശ്വരം നഗരസഭ തങ്ങള്‍ക്ക് സ്ഥിരമായ ഒരു ഇരിപ്പിടം ഒരുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. സംഭവം റിപ്പോര്‍ട്ടര്‍ വാര്‍ത്തയാക്കിയതോടെ നീലേശ്വരം നഗരസഭ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഉടന്‍തന്നെ മത്സ്യത്തൊളിലാളികള്‍ക്കായി മത്സ്യ മാര്‍ക്കറ്റ് ഒരുക്കി നല്‍കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.

Content Highlights- neeleswaram corporation will arrange fish market for fishermen

dot image
To advertise here,contact us
dot image