
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ സിനിമാ മേഖലയിലെ കറുത്ത ഏടുകള്‍ എന്ന് നടി മാലാ പാര്‍വതി. എന്തെല്ലാമാണ് സിനിമയില്‍ നടന്നിരുന്നതെന്നും എത്രപേര്‍ ഇരയായി എന്നുമൊക്കെയുള്ളത് അറിയുന്നത് ഭീതിയുണ്ടാക്കുന്നു.
പലതും തേഞ്ഞുമാഞ്ഞുപോയി. ഭയത്തോടെയും ആശങ്കയോടെയുമാണ് ഇതിനെ കാണുന്നതെന്നും മാലാ പാര്‍വതി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
ഡബ്ല്യൂസിസി ഇടപെടല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ചെറിയ ഇടപെടല്‍ ആയിരുന്നില്ല അവരുടേത്. വരാനിരിക്കുന്ന ജനറേഷന് വേണ്ടിയെങ്കിലും അതിജീവിതമാര്‍ പുറത്തുവരണം. തൊഴിലിടം വൃത്തിയാവേണ്ടതുണ്ട് എന്നും മാലാ പാര്‍വതി പറഞ്ഞു.
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ നടന്‍ ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമെന്നാണ് പള്‍സര്‍ സുനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറയുന്നു.
Content Highlights: Pulsar Suni's revelation is the black mark in the movie said Mala parvathy