'ദിലീപിന്‍റേത് കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യം, ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുക ലക്ഷ്യം'

നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയതെന്നും വെളിപ്പെടുത്തൽ

dot image

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ നടന്‍ ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറയുന്നു.

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു. അതിക്രമം ഒഴിവാക്കാന്‍ പണം തരാമെന്ന് നടിയും പറഞ്ഞിരുന്നതായാണ് പള്‍സര്‍ സുനി റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ടര്‍ ടി വി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവായ പള്‍സര്‍ സുനിയുടെ തുറന്നുപറച്ചില്‍.

'നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയത്. ബലാത്സംഗം പകര്‍ത്താനും നിര്‍ദേശിച്ചു. എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചത് എന്ന് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാന്‍ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടാമായിരുന്നു', പള്‍സര്‍ സുനി പറയുന്നു.

'ദിലീപിന്റെ കുടുംബം തകര്‍ത്തതാണ് വൈരാഗ്യത്തിന് കാരണം. അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലാണ്. എല്ലാം തത്സമയം വേറെ ചിലര്‍ അറിയുന്നുണ്ടായിരുന്നു. തന്റെ പിറകില്‍ നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു. താന്‍ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യം. പീഡനദൃശ്യങ്ങള്‍ ചിത്രീകരിക്കാനും തീരുമാനിച്ചിരുന്നു', പള്‍സര്‍ സുനി പറഞ്ഞു.

2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ബലാത്സംഗത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്.

2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടെന്ന വാര്‍ത്തയും റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറംലോകത്തെ അറിയിച്ചത്.

Content Highlights: spoiling dileep's Family leads to revenge and quotation said pulsar suni

dot image
To advertise here,contact us
dot image