
തിരുവനന്തപുരം : തിരുവനന്തപുരം കരമനയിൽ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. നെടുങ്കാട് തീമങ്കരി സ്വദേശി ലിജോയാണ് പിടിയിലായത്. കരമന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ജയചന്ദ്രനാണ് കുത്തേറ്റത്.
നെടുങ്കാട് പ്രദേശത്തെ സാമൂഹ്യവിരുദ്ധ പ്രവർത്തനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ലിജോ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ആക്രമണം നടത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. നെടുങ്കാട് തീമങ്കരിയിൽ സമൻസ് വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
content highlights :Suspect arrested for stabbing police officer in Thiruvananthapuram