ട്രെയിൻ യാത്രയ്ക്കിടെ ഒഡീഷ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പാലക്കാട് തമിഴ്‌നാട് സ്വദേശി പിടിയിൽ

തമിഴ്‌നാട് ദിണ്ഡിഗല്‍ സ്വദേശി വെട്രിവേലാണ് പാലക്കാട് നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്

dot image

പാലക്കാട്: പാലക്കാട് ഒഡീഷ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയില്‍. ടാറ്റാ നഗര്‍ എക്‌സ്പ്രസില്‍ വെച്ചായിരുന്നു സംഭവം. ട്രെയിൻ പാലക്കാട് എത്തിയപ്പോൾ തമിഴ്‌നാട് ദിണ്ഡിഗൽ സ്വദേശിയായ വെട്രിവേൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തുകയായിരുന്നു. പാലക്കാട് നോർത്ത് പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.

Content Highlights: Attempt to take one year old daughter of Odisha natives in Palakkad Tamil Nadu native arrested

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us