'വഖഫ് ബിൽ മതേതരത്തിന് ഏറ്റ തിരിച്ചടി; ഒരു വിശ്വാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണം': പി കെ കുഞ്ഞാലിക്കുട്ടി

വഖഫ് നടക്കരുത് എന്ന നിലയിലാണ് ബില്ലെന്നും കുഞ്ഞാലിക്കുട്ടി

dot image

മലപ്പുറം: വഖഫ് ബിൽ മതേതരത്തിന് ഏറ്റ തിരിച്ചടിയെന്ന് മുസ്‌ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മതസ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടുപോവുകയാണെന്നും ഒരു വിശ്വാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് നടക്കരുത് എന്ന നിലയിലാണ് ബില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

ബില്ലെനെതിരെ മുസ്‌ലിം ലീഗ് സുപ്രീംകോടതിയെ സമീപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ശക്തമായ പ്രക്ഷോഭങ്ങൾ നടത്തും. ഏപ്രിൽ 16ന് കോഴിക്കോട് മഹാറാലി സംഘടിപ്പിക്കും. ഡൽഹിയിലടക്കം ദേശീയ തലത്തിലും പ്രതിഷേധങ്ങൾ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സഭയിൽ പ്രിയങ്കാ ഗാന്ധിയുടെ അസാന്നിധ്യത്തെ കുറ്റപ്പെടുത്തിയ കുഞ്ഞാലിക്കുട്ടി, വിഷയം

ചർച്ചയാക്കുന്നത് വഖഫ് ബില്ലിനെ ലഘൂകരിക്കാനുള്ള ശ്രമമാണെന്നും പറഞ്ഞു. ബില്ലുകൾ കൊണ്ടുവരുന്നത് ബിജെപി നേരത്തെ അറിയിക്കുന്നില്ല. സോണിയ ഗാന്ധി പുലർച്ച വരെ രാജ്യസഭയിൽ ഉണ്ടായിരുന്നു. ശക്തമായ ഇടപെടലാണ് അവരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായത്. ബിജെപിയെ സഹായിക്കാനാണ് അനാവശ്യ ചർച്ചകളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Content Highlights: P K Kunhalikutty Against Waqf Bill

dot image
To advertise here,contact us
dot image