
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. തമിഴ്‌നാട് സ്വദേശി പാണ്ടിരാജാണ് കഞ്ചാവ് സൂക്ഷിച്ചതെന്നാണ് വിവരം.
റെയ്ഡിന് തലേ ദിവസം പാണ്ടിരാജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് വലിച്ചതിനായിരുന്നു പാണ്ടിരാജിനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസമാണ് ഹോസ്റ്റലില്‍ എക്‌സൈസ് റെയ്ഡ് നടന്നത്. അന്ന് പുലര്‍ച്ചെ തന്നെ പാണ്ടിരാജ് നാട്ടില്‍ പോയെന്നാണ് പൊലീസിന്റെ നിഗമനം.
ഏപ്രില്‍ ഒന്നിനാണ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. 455 നമ്പര്‍ മുറിയില്‍ നിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
Content Highlights- police identified accused who behind captured cannabis from university college mens hostel