
കോഴിക്കോട്: അവകാശ സംരക്ഷണത്തിന് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന മുന്നറിയിപ്പുമായി താമരശ്ശേരി രൂപത. ചർച്ച് ബില്ലെന്നു പറഞ്ഞ് ഭയപ്പെടുത്തേണ്ടെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് ജോസഫ് പാംപ്ലാനിയൂം മുന്നറിയിപ്പ് നൽകി. ജെബി കോശി കമ്മീഷണർ റിപ്പോർട്ട് നടപ്പിലാക്കണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു. രാഷ്ട്രീയപാർട്ടി രൂപീകരണ സാധ്യതകൾക്ക് കരുത്ത് പകർന്ന്
കോഴിക്കോട് നടന്ന അവകാശ സംരക്ഷണ റാലിയിൽ ആയിരങ്ങളാണ് ഇന്ന് പങ്കെടുത്തത്.
ക്രൈസ്തവ വോട്ട് ബാങ്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഫിക്സഡ് ഡെപ്പോസിറ്റ് അല്ലെന്ന് വ്യക്തമാക്കിയാണ് സഭ രാഷ്ട്രീയ പാർട്ടി രൂപികരണ സാധ്യത തുറന്ന് പറയുന്നത്. ചർച്ച് ബില്ലെന്ന് പറഞ്ഞ് ഭയപ്പെടുത്താൻ ശ്രമിക്കേണ്ടതില്ലെന്നും തലശേരി അതിരൂപത ബിഷപ് ജോസഫ് പാംപ്ലാനി പറഞ്ഞു.
ജബൽപുരിൽ അടിയേറ്റത് വൈദികൻ ജോർജിൻ്റെ മുഖത്ത് മാത്രമല്ല മതേതരത്തിൻ്റെ തിരുമുഖത്താണെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു.
ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് പൂഴ്ത്തിവെച്ചതെന്തിനെന്നും മറുപടി വേണമെന്നും സഭ നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മന്ത്രി എ കെ ശശീന്ദ്രൻ ആരോ എഴുതി നൽകുന്നത് വായിക്കുകയാണെന്നും മന്ത്രിക്ക് ആന്തരികമായ കണ്ണില്ലെന്നും ബിഷപ് വിമർശിച്ചു.
Content Highlights: Thamarassery Diocese warns of forming a political party