
പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംകോട് സ്വദേശി അലൻ ആണ് മരിച്ചത്. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. അലൻ്റെ അമ്മ വിജി പരിക്കുകളോടെ ചികിത്സയിലാണ്. വിജിയെ വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇരുവരും ഇന്ന് വൈകിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. അലൻ്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചതിനെത്തുടർന്ന് മുണ്ടൂരിൽ നാളെ ഉച്ചവരെ സിപിഐഎം ഹർത്താൽ പ്രഖ്യാപിച്ചു.
Content Highlights: man died in a wild elephant attack in Mundur