
പാലക്കാട്: ഒറ്റപ്പാലത്ത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. ഒറ്റപ്പാലം വരോട് കോലോത്ത് പറമ്പിൽ മുഹമ്മദ് ഫവാസ് (23) ആണ് ഡാൻസാഫ് സ്ക്വാഡിന്റെ പിടിയിലായത്. 9.07 ഗ്രാം എംഡിഎംഎയാണ് യുവാവിൽ നിന്നും പൊലീസ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും ലഹരി കടത്തുന്നതിനിടെ , ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് യുവാവ് പിടിയിലായത്
Content Highlights- Police arrest young man who tried to smuggle MDMA hidden in underwear