
കോട്ടയം: ഐടി സ്ഥാപനത്തിലെ ജോലി സമ്മർദ്ദം മൂലം യുവാവ് ഫ്‌ളാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസിനെ(23)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു ആത്മഹത്യ. കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എഞ്ചിനീയർ ആയിരുന്നു ജേക്കബ് തോമസ്. ജോലി സമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്ന് മരിക്കുന്നതിന് മുൻപ് ജേക്കബ് അമ്മക്ക് അയച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു
Content Highlights- 'Unable to bear the pressure of work', young man commits suicide by jumping from flat