ആരോഗ്യവകുപ്പിൽ ഗുരുതര വീഴ്ച; ജീവനക്കാരുടെ ശമ്പളം മുടങ്ങി, ധനമന്ത്രിക്ക് പരാതി നല്‍കി ഭരണാനുകൂല എൻജിഒ

ശമ്പളം മുടങ്ങിയിട്ടും ആരോഗ്യ വകുപ്പ് ഇടപെടുന്നില്ലെന്നാണ് ആക്ഷേപം

dot image

തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ ഗുരുതര വീഴ്ച. ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങി. വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുടെ ശമ്പളമാണ് മുടങ്ങിയത്. പദ്ധതിക്ക് ബജറ്റില്‍ പണം നീക്കി വെക്കാത്തതാണ് ശമ്പളം കിട്ടാതിരിക്കാന്‍ കാരണം.

അങ്കണവാടികളുടെ സര്‍ക്കാര്‍ ചുമതലയുള്ള 1276 വനിതാ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങിയിട്ടും ആരോഗ്യ വകുപ്പ് ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. ജീവനക്കാര്‍ക്ക് ഉടന്‍ ശമ്പളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഭരണാനുകൂല സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്‍ ധനമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

മിഷന്‍ വാത്സല്യ പദ്ധതിയിലും ശമ്പളം മുടങ്ങിയിട്ടുണ്ട്. ഇതില്‍ 14 സ്ഥിരം ജീവനക്കാരുണ്ട്. ഓരോ വര്‍ഷവും ബജറ്റില്‍ തുക വകയിരുത്താറുണ്ട്. എന്നാല്‍ ആരോഗ്യ വകുപ്പ് ശരിയായി ഇടപെട്ടില്ല. അതാണ് ശമ്പള പ്രതിസന്ധിയുടെ പ്രധാന കാരണം.

Content Highlights: Health department workers did not get Salary NGO files complaint to Finance Minister

dot image
To advertise here,contact us
dot image