'വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ കൈകളിലെ കോടാലി; രാജീവ് ചന്ദ്രശേഖറുമായി ഡീലുണ്ടാക്കി': കെ എം ഷാജി

വെള്ളാപ്പള്ളിക്ക് ബുദ്ധിയില്ല. മുഖ്യമന്ത്രിക്കും ബുദ്ധിയില്ലേയെന്നും കെ എം ഷാജി

dot image

കോഴിക്കോട്: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. വെള്ളാപ്പള്ളി വര്‍ഗീയ കോടാലിയാണ്. വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ കൈകളിലെ കോടാലിയാണെന്നും കെ എം ഷാജി കോഴിക്കോട് പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്‍ നല്ലൊരു ഡീലറാണെന്നും കെ എം ഷാജി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി വെള്ളാപ്പള്ളി നടേശന്‍ ഡീലുണ്ടാക്കി. വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയുടെ ചെയര്‍മാനാക്കിയത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണം. വെള്ളാപ്പള്ളിക്ക് ബുദ്ധിയില്ല. മുഖ്യമന്ത്രിക്കും ബുദ്ധിയില്ലേയെന്നും കെ എം ഷാജി ചോദിച്ചു.

മലപ്പുറം ജില്ലയ്‌ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മലപ്പുറം പ്രത്യേക രാജ്മാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Content Highlights- k m shaji against vellappally natesan on his statement against malappuram

dot image
To advertise here,contact us
dot image