
കണ്ണൂര്‍: ബിജെപി സ്ഥാപിച്ച കൊടിമരം പിഴുത് മാറ്റി പൊലീസ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ തൊട്ടടുത്ത് സ്ഥാപിച്ച സിപിഐഎം പതാകയോ കൊടിമരമോ മാറ്റിയിട്ടില്ല. പൊലീസിന്റേത് ഏകപക്ഷീയ നടപടിയെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
'സിപിഐഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പണിയെടുക്കുന്നവരായി പൊലീസ് മാറിയിരിക്കുകയാണ്. സാധാരണ രാത്രികളില്‍ കൊടിമരങ്ങള്‍ പിഴുതെറിയുന്നത് സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെങ്കില്‍ ഇപ്പോള്‍ പൊലീസാണ് ഇത്തരത്തിലുള്ള പണിയെടുക്കുന്നത്', ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.
കൊടിമരം പിഴുതുമാറ്റിയതിന്റെ കാരണം ചോദിച്ചപ്പോള്‍ സുരക്ഷാ പ്രശ്‌നവും, സംഘര്‍ഷ സാധ്യതയുമുണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 12 മണിക്കായിരുന്നു സംഭവം. ബിജെപി പ്രവര്‍ത്തകര്‍ തന്നെ ചിത്രീകരിച്ച കൊടി പിഴുതു മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
Content Highlights: Police remove BJP Flag pole in Kannur