
ഡൽഹി: പ്രമുഖ യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റിൽ. 2020ലെ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് മോഡ്‌ലിന്‍ വിമാനത്താവളത്തില്‍വെച്ച് സനല്‍ ഇടമറുകിനെ അറസ്റ്റ് ചെയ്‌തത്. മാര്‍ച്ച് 28-ാം തീയതി ഇയാളെ കസ്റ്റഡിയിൽ എടുത്തതായി ഫിന്‍ലന്‍ഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
സനല്‍ ഇടമറുക് അറസ്റ്റിലായതായി ഫിന്‍ലന്‍ഡിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഫിൻലൻഡിൽ വിസ നൽകാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശിനിയുടെ കയ്യിൽ നിന്ന് 15 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തു എന്നാണ് പരാതി. നേരത്തെ ഇന്ത്യയുടെ നിർദ്ദേശപ്രകാരം ഇന്റർ പോൾ റെഡ് കോർണർ നോട്ടീസ് ഇറക്കിയിരുന്നു.
കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട് മതനിന്ദ ആരോപിച്ച് ഇദ്ദേഹത്തിനെതിരെ വിവിധ കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് മൂന്ന് മാസത്തോളം പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ ശേഷമാണ് സനല്‍ ഇടമറുക് ഫിന്‍ലഡിലേക്ക് കടന്നത്. പിന്നീട് ഫിന്‍ലന്‍ഡില്‍ ഇയാൾ സ്ഥിര താമസമാക്കുകയായിരുന്നു.
Content highlights : 2020 visa fraud case; yukthivadhi leader Sanal Idamaruk arrested in Poland