
പെരിന്തല്‍മണ്ണ: ഇ കെ വിഭാഗം സമസ്തയുടെ കീഴിലുള്ള പട്ടിക്കാട് ജാമിഅ നൂരിയ്യ അറബ്ബിയയിലെ അധ്യാപകനും പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ അസ്ഗറലി ഫൈസി പട്ടിക്കാടിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ശിഷ്യരുടെ കൂട്ടായ്മയായ അന്‍വാറു ത്വലബ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പെരിന്തല്‍മണ്ണയില്‍ പ്രതിഷേധ സംഗമം നടത്തി.
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബ്ബിയയുടെ വാഖിഫ് ബാപ്പു ഹാജിയുടെ കുടുംബാംഗമായ അസ്ഗറലി ഫൈസിയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്നോട്ടുവെക്കുന്ന ആദര്‍ശം പൊതുസമൂഹത്തിന് മുന്‍പില്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ അകാരണമായി ജാമിഅ മാനേജിങ് കമ്മിറ്റി യോഗം പുറത്താക്കുകയായിരുന്നുവെന്നും പ്രതിഷേധിച്ചവര്‍ ആരോപിച്ചു.
എസ്‌വൈഎസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി പി സി തങ്ങള്‍ നാദാപുരം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫൈസല്‍ തങ്ങള്‍ ജീലാനി കാളാവ് അദ്ധ്യക്ഷനായി. എം പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ഒ പി എം അഷ്‌റഫ് കുറ്റക്കടവ്, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍, അന്‍വര്‍ സ്വാദിഖ് ഫൈസി പാലക്കാട്, സുഹൈല്‍ ഹൈതമി പള്ളിക്കര, ഇസ്ഹാഖ് ഫൈസി അരക്കുപറമ്പ്, ശാഫി ഫൈസി മുടിക്കോട് എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: A protest meeting was held in Perinthalmanna