'റോഡിലൂടെ പോകുന്ന പെൺകുട്ടികളെല്ലാം ഫോണിലാണ്; മോദിക്കുണ്ടാവൂല ഈ തിരക്ക്'; സലിംകുമാറിന്റെ പരാമർശം വിവാദത്തിൽ

പെൺകുട്ടികൾ മുഴുവൻ റോഡിലൂടെ ഫോൺ വിളിച്ച് നടക്കുകയാണെന്നും ഇവർക്കൊക്കെ എന്താണിത്രയും പറയാനുള്ളതെന്നുമായിരുന്നു നടന്റെ പരാമർശം

dot image

കോഴിക്കോട്: വിവാദ പരാമർശവുമായി നടൻ സലിംകുമാർ. പെൺകുട്ടികൾ മുഴുവൻ റോഡിലൂടെ ഫോൺ വിളിച്ച് നടക്കുകയാണെന്നും ഇവർക്കൊക്കെ എന്താണിത്രയും പറയാനുള്ളതെന്നുമായിരുന്നു നടന്റെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ഇത്രയും ഫോൺ കോൾ ഉണ്ടാവില്ലെന്നും നടൻ പറഞ്ഞു. പുതിയ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സംഘടിപ്പിച്ച ത്രിവർണോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാൻ പറവൂരിൽ നിന്ന് കോഴിക്കോട് വരെയുള്ള യാത്രയിൽ റോഡിലൂടെ പോകുന്ന പെൺകുട്ടികളെല്ലാം ഫോണിൽ സംസാരിച്ച് വരുന്നതാണ് കണ്ടത്. നിങ്ങളിനി ശ്രദ്ധിച്ചോ. ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദിക്കുണ്ടാവൂല ഈ തിരക്ക്. പഠിക്കുന്ന പിള്ളേരാണ്. ഒരാളല്ല. എല്ലാവരും ഇങ്ങനെയാണ് വരുന്നത്. ഹോണടിക്കുമ്പോ മാറുമോ, അതുമില്ല. ഒന്നാമത് ചെറിയ വഴിയാണ് നമ്മുടേത്'', അദ്ദേഹം പറഞ്ഞു. ആശ വർക്കർമാരുടെ സമരത്തിൽ സർക്കാരിനെയും സലിംകുമാർ വിമർശിച്ചു. പഴനിയിലും ശബരിമലയിലുമൊക്കെ ചെയ്യേണ്ട പൂജകൾ ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലാണ് സ്ത്രീകൾ ചെയ്യുന്നത്. മുട്ടിലിഴയുന്നതും തലമുണ്ഡനം ചെയ്യുന്നതുമൊക്കെയാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Actor Salim Kumar makes controversial statement

dot image
To advertise here,contact us
dot image