
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല ട്രാഫിക് പൊലീസിലെ സിപിഒയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചിറ്റാർ സ്വദേശി ആർ രതീഷാണ് വീട്ടിൽ തൂങ്ങിമരിച്ചത്. 41 വയസ്സായിരുന്നു. രണ്ടര മാസമായി രതീഷ് ജോലിക്ക് ഹാജരായിരുന്നില്ല. ചിറ്റാറിലെ വീട്ടിൽ നിന്നും റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിച്ചത്.
ആത്മഹത്യ ശ്രമം നടക്കുമ്പോൾ രതീഷിന്റെ അമ്മ വീട്ടിലുണ്ടായിരുന്നു. സംഭവം നടന്നതിന് ശേഷം ബന്ധുക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചത്. രതീഷ് അമിതമായി മദ്യപിക്കുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ഹോസ്പ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: CPO of the traffic police was found dead at home