കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്

ഇന്ന് പുലർച്ചെയോടെ ആയിരുന്നു അപകടം

dot image

കോട്ടയം: കോട്ടയം നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ഇന്ന് പുലർച്ചെയോടെ ആയിരുന്നു സംഭവം. അപകടത്തിൽ മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജീപ്പ് ഡ്രൈവർ തൊടുപുഴ സ്വദേശി സനോഷാണ് മരിച്ചത്. മരിച്ച രണ്ടാമത്തെ വ്യക്തി തമിഴ്നാട് സ്വദേശിയെന്നാണ് സംശയം.

ജീപ്പിന് പിന്നിലിരുന്ന മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ മുൻവശം പൂർണ്ണമായും തകർന്ന ജീപ്പ് അഗ്നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്. അപകടത്തെ തുടർന്ന് റോഡിൽ രൂപപ്പെട്ട ഗതാഗത തടസ്സം ചിങ്ങവനം പൊലീസ് എത്തിയാണ് നീക്കിയത്. ബെംഗളൂരുവിൽനിന്നും ലോഡ് കയറ്റി വന്ന ലോറിയിലേക്ക് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു.

പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Content Highlights: Jeep and lorry collide in Kottayam; 2 dead, 3 injured

dot image
To advertise here,contact us
dot image