
തൃശ്ശൂർ: പി ജയചന്ദ്രൻ മ്യൂസിക് ഫൗണ്ടഷൻ ഏർപ്പെടുത്തിയ ഗായകനുള്ള പ്രഥമ അവാർഡ് മധു ബാലകൃഷ്‌ണന്. ഒരു ലക്ഷം രൂപയാണ് സമ്മാനതുകയായി ലഭിക്കുക. ഏപ്രിൽ 16-ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുരസ്കാരം കൈമാറും. കഴിമ്പ്രം ബീച്ച്ഫെസ്റ്റ് വേദിയിലായിരിക്കും ചടങ്ങ് നടക്കുക. കൈതപ്രം ദാമോദരൻ നമ്പൂതിരി, കല്ലറ ഗോപൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
Content Highlights: P Jayachandran Music Foundation Award to Madhu Balakrishnan