ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ല; വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ

'കേരളത്തിൻ്റെ ഐശ്വര്യം മതേതരത്വമാണ്'

dot image

തിരുവനന്തപുരം: വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ ഐശ്വര്യം മതേതരത്വമാണ്. മലപ്പുറമെന്നോ കോട്ടയമെന്നോ വ്യത്യാസമില്ല. പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

അതേസമയം, കേരള എംവിഡിയുടെ വെർച്വൽ പിആർഒ എന്ന പുതിയ ആശയം ലോഞ്ച് ചെയ്യുകയാണെന്ന് മന്ത്രി പറഞ്ഞു. ക്യു ആർ കോഡ് സ്ക്യാൻ ചെയ്ത് വിവരങ്ങൾ അറിയാം. ആർക്കും 24 മണിക്കൂറും വിഷയങ്ങൾ എല്ലാം അറിയാം. അറിയിക്കുകയും ചെയ്യാം.

ഫയലുകൾ വൈകിപ്പിക്കാൻ പാടില്ലെന്നും ഗതാഗത വകുപ്പ് വിജിലൻസ് ആരംഭിക്കുമെന്നും പറഞ്ഞ മന്ത്രി അനാവശ്യമായി ഫയലുകളിൽ കാലതാമസം വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. കെഎസ്ആർടിസിയിൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്നും ഒരു ദിവസം കൊടുത്ത് നിർത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: k b ganesh kumar on vellappally natesan's statement on malappuram

dot image
To advertise here,contact us
dot image