
തിരുവനന്തപുരം: സിപിഐഎം ജനറൽ സെക്രട്ടറി ആയ ശേഷം ആദ്യമായി സംവിധായകനും, നിർമ്മാതാവുമായ അടൂർ ഗോപാലകൃഷ്ണനെ നേരിട്ട് കാണാനെത്തി എംഎ ബേബി. അടൂരിൻ്റെ വീട്ടിൽ എത്തിയായിരുന്നു സന്ദർശനം.
അടൂർ ഉന്നതനായ മഹാ വ്യക്തിത്വം ആണെന്നും ആർട്സ് ക്ലബ് ഉദ്ഘാടനത്തിന് കൊല്ലം എസ്എന്‍ കോളേജിലേക്ക് കൊണ്ടുവന്നത് മുതലുള്ള ബന്ധം ഞങ്ങൾ തമ്മിലുള്ളതെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ ബെറ്റിയും എംഎ ബേബിക്കൊപ്പം ഉണ്ടായിരുന്നു.
അടൂരിന് തന്നോട് വാത്സല്യം ആണെന്നും അടൂരിൻ്റെ പ്ലാവിൽ കായ്ക്കുന്ന അതീവ രുചികരമായ ചക്ക തനിക്ക് തരാറുണ്ടെന്നും സന്ദർശന വേളയിൽ എംഎ ബേബി കൂട്ടിചേർത്തു. അതേസമയം എം എ ബേബി ജനറൽ സെക്രട്ടറി ആയതിൽ പ്രതീക്ഷയുണ്ടെന്നും പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും അടൂർ ഗോപാലകൃഷ്ണനും പറഞ്ഞു.
Content Highlights:ma baby visited adoor gopalakrishnans house