
കൊല്ലം: മന്ത്രി ഒ ആര്‍ കേളുവിന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു. മന്ത്രിക്ക് പൈലറ്റ് പോയ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ വാഹനമാണ് മറിഞ്ഞത്. പത്തനാപുരം കടയ്ക്കാമണ്ണില്‍ വെച്ച് നിയന്ത്രണംവിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. എഎസ്‌ഐ ഹരികുമാര്‍, സിപിഒ സജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിക്കൊപ്പം കെ യു ജെനീഷ് കുമാര്‍ എംഎല്‍എയുമുണ്ടായിരുന്നു.
Content Highlights: minister O R Kelu's pilot vehicle accident, 2 policemen injuredd