
പാലക്കാട്: യുവതിയെയും രണ്ടു കുട്ടികളെയും കാണാനില്ലെന്ന് പരാതി. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ബാസില, മക്കളായ റബിയുള്‍ ഗസീ, ഗനീം നാഷ് എന്നിവരെയാണ് കാണാതായത്. ഒറ്റപ്പാലത്തെ വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ പട്ടാമ്പിയിലെ വീട്ടിലേക്ക് ഇന്നലെ ഉച്ചക്ക് ശേഷം ഇറങ്ങിയതായിരുന്നു മൂവരും. എന്നാല്‍ വീട്ടിലെത്താതായതോടെ ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു.
പരിശോധനയില്‍, വൈകീട്ട് നാല് മണിയോടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഈ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. അതേസമയം കുടുംബപരമായി പ്രശ്‌നങ്ങളൊന്നുമില്ല എന്ന് ബാസിലയുടെ സഹോദരന്‍ പ്രതികരിച്ചു. ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Palakkad women and 2 kids missing compliant