
മലപ്പുറം: വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ വന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കുപ്പികള്‍ എറിഞ്ഞതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെയും എസ്‌ഐഒ സംസ്ഥാന കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. വഖഫ് നിയമഭേദഗതി പിന്‍വലിക്കുക എന്ന ആവശ്യം ഉന്നയിച്ചായിരുന്നു മാര്‍ച്ച്. വമാര്‍ച്ച് വിമാനത്താവളത്തിന് മുന്നിലെത്തിയതോടെ പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. പൊലീസിന്റെ ബാരിക്കേഡ് പ്രവര്‍ത്തകര്‍ തകര്‍ത്തതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെയാണ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. രാത്രിയും റോഡ് ഉപരോധം തുടരുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
Content Highlights- Police use tear gas to solidarity march against waqf amendment law in malappuram