സമ്മർ ബമ്പർ; ഒന്നാം സമ്മാനമായ 10 കോടി തമിഴ്നാട് സ്വദേശിക്ക്

പേര് രഹസ്യമാക്കി വെയ്ക്കണമെന്നും ലോട്ടറി നേരിട്ട് ലോട്ടറി വകുപ്പിനെ ഏൽപ്പിക്കുമെന്നും സേലം സ്വദേശി അറിയിച്ചിട്ടുണ്ട്

dot image

പാലക്കാട്: കേരള സർക്കാരിന്റെ സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി തമിഴ്നാട് സ്വദേശിക്ക്. ധനലക്ഷ്മി എന്ന പേരിൽ 180 ലോട്ടറി എടുത്ത ഏജൻ്റ് പാലക്കാട്ടെ കിങ് സ്റ്റാർ ഏജൻസിയിലെത്തി ഭാഗ്യവാനെ വെളിപ്പെടുത്തുകയായിരുന്നു. പേര് രഹസ്യമാക്കി വെയ്ക്കണമെന്നും ലോട്ടറി നേരിട്ട് ലോട്ടറി വകുപ്പിനെ ഏൽപ്പിക്കുമെന്നും സേലം സ്വദേശി അറിയിച്ചിട്ടുണ്ട്. ഉച്ചയോടെയാണ് ഭാഗ്യം തുണച്ച ലോട്ടറിയുടെ പകർപ്പുമായി ഏജൻ്റ് പാലക്കാട്ടെത്തിയത്.

ഇത്തവണത്തെ സമ്മർ ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 10 കോടി, SG 513715 എന്ന നമ്പർ ടിക്കറ്റിനായിരുന്നു അടിച്ചത്. പാലക്കാട്ടെ കിങ് സ്റ്റാർ ലോട്ടറി ഏജൻസി ഉടമ സുരേഷായിരുന്നു ടിക്കറ്റ് വിറ്റത്. SB 265947 എന്ന നമ്പർ ടിക്കറ്റിനായിരുന്നു രണ്ടാം സമ്മാനമായ 50 ലക്ഷം അടിച്ചത്.. മൂന്നാം സമ്മാനം ഓരോ പരമ്പരയിലും രണ്ടു വീതം വെച്ച് അഞ്ച് ലക്ഷം രൂപയാണ്. 250 രൂപയുടെ ടിക്കറ്റ് വിൽപനയിൽ പാലക്കാടായിരുന്നു മുന്നിൽ. 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്. 250 രൂപയായിരുന്നു സമ്മർ ബമ്പർ ടിക്കറ്റിൻ്റെ വില.

Content Highlights- 10 crores, the first prize of the Summer Bumper Lottery, goes to a Tamil Nadu native

dot image
To advertise here,contact us
dot image