
തൃശൂർ: മാളയിൽ കുളത്തിൽ ആറ് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കൊലപാതകത്തിന് പിന്നിൽ അയൽവാസിയായ ജോജോ (20)യാണെന്നും പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. കുട്ടി ചെറുത്തതോടെ ഇയാൾ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ജോജോ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും ബൈക്ക് മോഷണക്കേസിൽ പ്രതിയായിരുന്നുവെന്നുമാണ് വിവരം. അടുത്തിടെയാണ് ഇയാൾ ബൈക്ക് മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയത്.
കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ജോജോയും ഉണ്ടായിരുന്നു. പെരുമാറ്റത്തില് സംശയം തോന്നിയ നാട്ടുകാര് ജോജോയെ പിടിച്ച് പൊലീസില് ഏല്പിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില് കുട്ടി കുളത്തില് ഉണ്ടെന്ന് ജോജോ പറഞ്ഞു. ഈ സമയം കുട്ടിയെ കാണാതായിട്ട് മൂന്ന് മണിക്കൂര് പിന്നിട്ടിരുന്നു. തുടര്ന്ന് കുളത്തില് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയില് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകിട്ട് 6.30 ഓടെയാണ് മാള മഞ്ഞളി വീട്ടില് അജീഷിന്റെ മകനും യുകെജി വിദ്യാര്ത്ഥിയുമായ ആബേലിനെ കാണാതായത്. തുടർന്ന് കുടുംബം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Content Highlights- 'Attempted to rape, drowned when resisted'; Police confirm murder of six-year-old