പൊലീസ് പിഴുത് മാറ്റും; ബിജെപി വീണ്ടും കൊടിമരം നാട്ടും;കണ്ണൂർ കണ്ണപുരത്ത് വീണ്ടും ബിജെപി കൊടിമരം ഉയർന്നു

പൊലീസിനെ വെല്ലുവിളിച്ച് കൊണ്ട് ഇന്നലെ വൈകിട്ടോടെയായിരുന്നു വീണ്ടും ബിജെപി കൊടിമരം ഉയർത്തിയത്

dot image

കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് വീണ്ടും ബിജെപി കൊടിമരം. ചൈന ക്ലേ റോഡിലാണ് ബിജെപ വീണ്ടും കൊടി ഉയർത്തിയത്. നേരത്തെ രണ്ട് തവണ കൊടി ഉയർത്തിയപ്പോഴും പൊലീസ് കൊടി പിഴുത് മാറ്റിയിരുന്നു.

എന്നാൽ പൊലീസിനെ വെല്ലുവിളിച്ച് കൊണ്ട് ഇന്നലെ വൈകിട്ടോടെയായിരുന്നു ബിജെപി പ്രവർത്തകർ വീണ്ടും കൊടി ഉയർത്തിയത്. കഴിഞ്ഞ ദിവസം കണ്ണപുരത്ത് ബിജെപി പ്രവർത്തകർ സ്ഥാപിച്ച കൊടിമരം തറയടക്കം തകർത്താണ് പൊലീസ് എടുത്ത് കൊണ്ട് പോയത്. അതിന് ശേഷം ബിജെപി പ്രവർത്തകർ വീണ്ടും ആ കൊടി പുനസ്ഥാപിക്കുകയായിരുന്നു.

പൊതുസ്ഥലത്ത് കൊടികൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. അതേസമയം ബിജെപിയുടെ കൊടിമരത്തോടൊപ്പം സിപിഐഎമ്മിന്റെ കൊടികളും പൊലീസ് കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.

Content Highlights:BJP flagpole rises again in Kannur Kannapuram

dot image
To advertise here,contact us
dot image