മാളയിൽ നിന്ന് കാണാതായ ആറ് വയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം; 20 കാരൻ കസ്റ്റഡിയിൽ

വീടിന് സമീപത്തുള്ള കുളത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്

dot image

തൃശൂർ: മാളയിൽ നിന്ന് കാണാതായ ആറ് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുകെജി വിദ്യാ‌‍ർത്ഥിയായ ആബേലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള കുളത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

കുട്ടിയുടേത് കൊലപാതകമെന്നാണ് സംശയം. കുട്ടിയുടെ അയൽവാസിയായ 20കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് വീടിന് പരിസരത്ത് നിന്ന് കുട്ടിയെ കാണാതായത്. കുട്ടിക്കായി പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സമീപപ്രദേശത്തെ കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Content Highlights-Body of missing six-year-old boy found in pond, 20-year-old suspected of murder

dot image
To advertise here,contact us
dot image