
കൊച്ചി: മൂവാറ്റുപുഴയില്‍ എംഡിഎംഎയും കഞ്ചാവും തോക്കുമായി മൂന്ന് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തതില്‍ അന്വേഷണം സിനിമ മേഖലയിലേക്കും. മൂവാറ്റുപുഴ സ്വദേശികളായ ഷാലിം ഷാജി, ഹരീഷ്, സജിന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്നും 3.2 ഗ്രാം എംഡിഎംഎ, അഞ്ച് ഗ്രാം, മൂന്ന് മൊബൈല്‍ ഫോണുകള്‍, ഒരു തോക്ക് എന്നിവയാണ് പിടികൂടിയത്. പ്രതികള്‍ മയക്കുമരുന്ന് കടത്തിയ കാറും പിടിച്ചെടുത്തു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സിനിമ മേഖലയിലെ ചിലര്‍ക്കും ആയി കൊണ്ടുവന്ന രാസലഹരിയാണ് പിടിച്ചെടുത്തത് എന്നാണ് എക്‌സൈസ് അറിയിച്ചിരിക്കുന്നത്.
സിനിമ മേഖലയിലെ പലര്‍ക്കും ലഹരി കൈമാറിയതായി രണ്ടാം പ്രതി ഹരീഷ് മൊഴി നല്‍കിയിട്ടുണ്ട്. ഹരീഷ് സിനിമയില്‍ ക്യാമറാമാനായി ജോലി ചെയ്യുന്ന ആളാണ്.
ഒന്നാം പ്രതി ഷാലിം ഒരു മാസം മുന്‍പ് എന്‍ഡിപിഎസ് കേസില്‍ പിടിയിലായിരുന്നു. സംഘത്തിന്റെ പക്കല്‍ നിന്നും പിടികൂടിയ തോക്കിന് ലൈസന്‍സ് ഇല്ല. ലഹരി ഇടപാടിന് സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് തോക്ക് കൈവശം വെച്ചിരുന്നത്.
Content Highlights: Investigation into the film industry in the drug case