
കൊച്ചി: എറണാകുളം തൃക്കാക്കരയിൽ രണ്ടരമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച നിലയിൽ. തൃക്കാക്കര കെന്നഡിമുക്ക് ജേണലിസ്റ്റ് നഗറിൽ താമസിക്കുന്ന കർണാടക സ്വദേശികളായ യൂസഫ്ഖാൻ-ചാമ്പ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി അമ്മ കുഞ്ഞിന് മുലപ്പാൽ നൽകി ഉറക്കിയിരുന്നു. പിന്നീട് അമ്മയും ഉറങ്ങിപ്പോവുകയായിരുന്നു. രാവിലെ ഏറെ നേരമായിട്ടും കുഞ്ഞ് ഉണരാതായതോടെ മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ കുഞ്ഞ് നേരത്തെ മരിച്ചിരുന്നു.
content highlights : 2 months old baby found dead at ernakulam