
മലപ്പുറം: കുപ്പിവെളളത്തില് ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തില് നിര്മ്മാണ കമ്പനിക്ക് പിഴശിക്ഷ വിധിച്ച് കോടതി. കോയമ്പത്തൂരിലെ കമ്പനിക്കാണ് പെരിന്തല്മണ്ണ ആര്ഡിഒ കോടതി പിഴ ചുമത്തിയത്. ഒരുലക്ഷം രൂപയാണ് പിഴ. പ്രദേശത്തെ റസ്റ്റോറന്റില് നടന്ന വിവാഹ സല്കാരത്തില് ഭക്ഷണത്തിനൊപ്പം കൊടുത്ത വെളളക്കുപ്പിയിലാണ് ചത്ത ചിലന്തിയെ കണ്ടെത്തിയത്. ചിലന്തിവലയുള്പ്പെടെ കുപ്പിയില് കണ്ടെത്തിയിരുന്നു.
ചിലന്തിയെ കണ്ടതോടെ കുപ്പി കിട്ടിയ ആള് അത് തുറക്കാതെ റസ്റ്റോറന്റില് ഏല്പ്പിച്ചു. റസ്റ്റോറന്റ് ഇത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്ക്ക് കൈമാറി. പരിശോധനയെ തുടര്ന്ന് വണ്ടൂര് ഭക്ഷ്യസുരക്ഷാ ഓഫീസര് കെ ജസീലയാണ് കമ്പനിക്കെതിരെ കേസെടുത്ത് കോടതിക്ക് കൈമാറിയത്. ഇത്തരം സംഭവങ്ങളില് നിര്മ്മാതാക്കള്ക്കും വില്പ്പനക്കാര്ക്കും വിതരണക്കാർക്കും തുല്യ ഉത്തരവാദിത്തമാണെന്ന് കോടതി പറഞ്ഞു.
Content Highlights: dead spider in water bottle, one lakh fine to company