
പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ പ്രതി നൗഫലിന് ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷത്തി എണ്ണായിരം രൂപ പിഴയും ചുമത്തി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കായംകുളം സ്വദേശിയാണ് നൗഫൽ. 2020 സെപ്റ്റംബർ അഞ്ചിനാണ് കൊവിഡ് സെൻററിലേക്ക് കൊണ്ടുപോകും വഴി, ആറന്മുളയിലെ മൈതാനത്ത് വെച്ച് യുവതിയെ ഇയാൾ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ചത്.
ശേഷം പ്രതി ക്ഷമാപണം നടത്തുന്നത് അതിജീവിത മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിരുന്നു. പൊലീസിന്റെ പ്രാഥമിക കണ്ടെത്തലിൽ തന്നെ പ്രതിക്കെതിരായ തെളിവുകൾ കണ്ടെത്തിയിരുന്നു. കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫൽ.
Content Highights: Driver Naufal sentenced to life imprisonment for torturing COVID-19 patient in ambulance