
തിരുവനന്തപുരം: മദ്യപിച്ചെന്ന് ആരോപണം നേരിട്ട പാലക്കാട് പാലോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവർ ജയപ്രകാശിനെ വീണ്ടും പരിശോധനയ്ക്ക് വിധേയനാക്കി. കെഎസ്ആർടിസി മെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടന്നത്. രണ്ടാമത് നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവാണ്. ഇതേ തുടർന്ന് നാളെ മുതൽ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ ജയപ്രകാശിന് കെഎസ്ആർടിസി നിർദേശം നൽകി.
ഇന്ന് രാവിലെ ഡ്യൂട്ടിക്കെത്തിയ ജയപ്രകാശിനെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മദ്യപിച്ചെന്ന് കണ്ടെത്തിയത്. മദ്യപിച്ചെന്ന് സിഗ്നല്‍ ലഭിച്ചതിനാല്‍ ഡ്യൂട്ടിയില്‍ പ്രവേശിപ്പിച്ചില്ല. ഇതിന് പിന്നാലെ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് പ്രതികരിച്ച് ജയപ്രകാശ് രംഗത്തെത്തി. മെഷീന്‍ തകരാറാവാം ബീപ്പ് ശബ്ദത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചെയ്യാത്ത കുറ്റത്തിനാണ് തനിക്കെതിരെ നടപടിയെന്ന് ആരോപിച്ച് ജയപ്രകാശും കുടുംബവും ഡിപ്പോയില്‍ സമരം ആരംഭിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുൻപ് കോഴിക്കോട് ഡിപ്പോയില്‍ ജോലി ചെയ്യുന്ന ഒരു ഡ്രൈവറെയും ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ പോസിറ്റിവായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഡ്രൈവർ ടി കെ ഷിബീഷിനെതിരെയായിരുന്നു നടപടി. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ഷിബീഷിന്റെ പരിശോധനാഫലവും നെഗറ്റീവായിരുന്നു.
Content Highlights- Breathanalyzer used again; results negative in Thiruvananthapuram KSRTC driver's drunk driving incident