
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷവിഷബാധയേറ്റതായി പരാതി. കോട്ടയം ഇരുപത്തിയാറാം മൈലിലെ ഫാസ് എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും ഹെൽത്ത് കാർഡില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്ക് ശേഷം ഹോട്ടലിനെതിരെ നടപടിയെടുത്തേക്കും.
Content Highlights- Kuzhimanthi at work again; 15 people get food poisoning after eating Kuzhimanthi from a hotel in Kanjirapally