മാളയിലെ ആറുവയസുകാരന്റെ കൊലപാതകം; 'കുട്ടി പീഡനശ്രമം തടഞ്ഞു', വിശദീകരിച്ച് പ്രതി ജോജോ, തെളിവെടുപ്പ് നടത്തി

നാട്ടുകാർ പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു

dot image

തൃശൂർ: മാളയിലെ ആറുവയസുകാരന്റെ കൊലപാതകത്തിൽ പ്രതി ജോജോയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. നാട്ടുകാർ പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കുട്ടി പീഡനശ്രമം തടഞ്ഞുവെന്നും തുടർന്നായിരുന്നു കൊലപാതകമെന്നുമായിരുന്നു പ്രതി നൽകിയ മൊഴി.

കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. ആറുവയസുകാരനെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെറുത്തതോടെ കൊലപ്പെടുത്തുകയുമായിരുന്നു. കുളത്തിൽ തള്ളിയിട്ടാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇരുപതുകാരനായ ജോജോ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും ബൈക്ക് മോഷണക്കേസിൽ പ്രതിയായിരുന്നുവെന്നുമാണ് വിവരം.

അടുത്തിടെയാണ് ഇയാൾ ബൈക്ക് മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ജോജോയും ഉണ്ടായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ജോജോയെ പിടിച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുട്ടി കുളത്തിൽ ഉണ്ടെന്ന് ജോജോ പറഞ്ഞു. ഈ സമയം കുട്ടിയെ കാണാതായിട്ട് മൂന്ന് മണിക്കൂർ പിന്നിട്ടിരുന്നു. തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Content Highlights: mala six year old boy death case updates

dot image
To advertise here,contact us
dot image