നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്; വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കാൻ സിപിഐഎം?

സിപിഐഎം സ്വതന്ത്രനായാണ് അന്‍വര്‍ നിലമ്പൂരില്‍ നിന്നും വിജയിച്ചത്.

dot image

മലപ്പുറം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പില്‍ വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കാൻ സിപിഐഎം കാര്യമായി തന്നെ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തവണയും എൽഡിഎഫ് സ്ഥാനാർത്ഥിയായി സ്വതന്ത്രർ വരാനുള്ള സാധ്യതയേറെയാണ്. സിപിഐഎം സാധ്യത പട്ടികയിൽ മൂന്ന് സ്വതന്ത്രരാണ് ഇടം നേടിയിരിക്കുന്നത്.

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ‌ യു ഷറഫലി ഉൾപ്പടെ പരിഗണനയിലുണ്ട്. നേരത്തെ ആര്യാടന്‍ മുഹമ്മദിനെതിരെ മത്സരിച്ചിട്ടുള്ള പ്രൊഫ. തോമസ് മാത്യുവിനെയും പരിഗണിക്കുന്നു.

സ്വതന്ത്ര പരീക്ഷണം ഉപേക്ഷിച്ചിട്ടില്ലെന്ന് നേരത്തെ ജില്ലാ സെക്രട്ടറി വി പി അനിൽ പറഞ്ഞിരുന്നു

ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചായിരുന്നു നിലമ്പൂരിൽ പി വി അൻവർ അവസാനം രണ്ടു തവണ വിജയിച്ചതും.

അതേ സമയം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കാനാണ് അവസാന തീരുമാനമെങ്കിലുള്ള സ്ഥാനാര്‍ത്ഥി ആലോചനകളും നടക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐഎം ആലോചന. ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയിയുടെ പേരും ചര്‍ച്ചകളിലുണ്ട്.

അതേ സമയം നിലമ്പൂരില്‍ നിന്നുള്ളവരല്ലാതെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും നേതാക്കളെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്കാനാണ് ഇടതുപക്ഷത്തെ ധാരണ.

സിപിഐഎം സ്വതന്ത്രനായാണ് അന്‍വര്‍ നിലമ്പൂരില്‍ നിന്നും വിജയിച്ചത്. തുടര്‍ച്ചയായി രണ്ട് തവണ നിലമ്പൂരില്‍ നിന്നും വിജയിച്ച അന്‍വര്‍ ആര്യാടന്‍ മുഹമ്മദിന്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂരിനെ ഇടതുപക്ഷത്തിന് അനുകൂലമാക്കുകയായിരുന്നു. പിന്നീട് സിപി ഐഎമ്മുമായി അകലുകയായിരുന്നു. വരുന്ന ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് അന്‍വര് പ്രഖ്യാപിച്ചിരുന്നു.

'നിലമ്പൂരില്‍ മത്സരിക്കില്ല. യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കും. സര്‍ക്കാരിന്റെ അവസാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ ആണിയായി മാറേണ്ടതുണ്ട്. തൃണമൂലിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകും. മലയോര കര്‍ഷകരുടെ പൂര്‍ണ പിന്തുണ കൂടി ആര്‍ജിച്ച് പിണറായിസത്തിന്റെ അവസാനം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലായിരിക്കും. പരിപൂര്‍ണ്ണ പിന്തുണ യുഡിഎഫിന് നല്‍കും. കൗണ്ട്ഡൗണ്‍ ആരംഭിക്കുകയാണ്', എന്നാണ് പി വി അന്‍വര്‍ പറഞ്ഞത്.

Content Highlights: Nilambur by-election; CPI(M) to test independent candidate again?

dot image
To advertise here,contact us
dot image