
പാലക്കാട്: പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കെബി ഹെഡ്‌ഗേവാറിന്റെ പേരിട്ടതിനെതിരെ പ്രതിഷേധം ശക്തം. പരിപാടിയുടെ തറക്കല്ലിടല്‍ പരിപാടിക്കിടെ യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്ഥലത്തെത്തി. പ്രതിഷേധക്കാരുമായി പൊലീസ് ഉന്തും തളളുമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. തറക്കല്ലിട്ട സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴവെച്ചാണ് പ്രതിഷേധിച്ചത്.
അതിനുപിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തിയത്. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് തറക്കല്ലിടല്‍ പരിപാടി നടക്കുന്നതിനിടെ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ബ്ലോക്ക് ഭാരവാഹികളുമുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. നഗരസഭയുടെ നൈപുണ്യവികസന കേന്ദ്രത്തിന് ഒരു കാരണവശാലും ആര്‍എസ്എസ് നേതാവിന്റെ പേരിടാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തറക്കല്ലിടല്‍ ചടങ്ങിനായി കൊണ്ടുവച്ച ഫലകം പ്രവര്‍ത്തകര്‍ നശിപ്പിച്ചു.
Content Highlights: palakkad municipality named skill development centre after kb hedgewar youth congress dyfi protests