
മലപ്പുറം: ഫോണില് വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവത്തില് ഭര്ത്താവിനും വീട്ടുകാര്ക്കുമെതിരെ പരാതിയുമായി യുവതി. മകള്ക്കും തനിക്കും നീതി വേണമെന്നാവശ്യപ്പെട്ട് പൊലീസിനെയും വനിതാ കമ്മീഷനെയും സമീപിക്കുകയായിരുന്നു യുവതി. വിവാഹം കഴിഞ്ഞത് മുതല് ഭര്തൃവീട്ടില് പീഡനമായിരുന്നുവെന്ന് യുവതി നല്കിയ പരാതിയില് പറയുന്നു.
ഭര്ത്താവും വീട്ടുകാരും സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതിയുടെ പരാതി സൗന്ദര്യമില്ലെന്ന് പറഞ്ഞ് പരിഹസിച്ചു, മാരകരോഗങ്ങള് ഉണ്ടെന്ന് ഭര്തൃ വീട്ടുകാര് പറഞ്ഞ് പ്രചരിപ്പിച്ചു തുടങ്ങിയ കാര്യങ്ങളും യുവതിയുടെ പരാതിയിലുണ്ട്. അൻപത് പവൻ സ്വര്ണം ചോദിച്ചിരുന്നുവെന്നും 30 പവനാണ് നല്കിയതെന്നും യുവതി പരാതിയില് വ്യക്തമാക്കിയിട്ടുണ്ട്.
ഒരു മാസവും 10 ദിവസവുമാണ് ഭര്തൃ വീട്ടില് കഴിഞ്ഞതെന്നും യുവതിയുടെ പരാതിയില് ചൂണ്ടിക്കാട്ടുന്നുണ്ട്. ഒന്നര വര്ഷം മുമ്പായിരുന്നു കൊണ്ടോട്ടി സ്വദേശിയായ വീരാന്കുട്ടിയുമായുള്ള യുവതിയുടെ വിവാഹം. ഒരുമാസം മുൻപാണ് പിതാവിന്റെ ഫോണില് വിളിച്ച് വീരാന്കുട്ടി മുത്തലാഖ് ചൊല്ലിയത്.
Content Highlights: Talaq incident over phone Woman files complaint against husband and family