പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ച്; രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ കേസ്

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

dot image

പാലക്കാട്: പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് നടന്ന മാർച്ചിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മാർ‌ച്ചിനെതിരെ ബിജെപി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെ നടന്ന മാർച്ചിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ചില പ്രവർത്തകർ നഗരസഭയ്ക്ക് ഉള്ളിലേക്കും ഓടിക്കയറി. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തത്.

content highlights : Disruption of official duties of the police; case filed against MLA Rahul Mangootam

dot image
To advertise here,contact us
dot image