ലൈവ് സ്ട്രീമിങ് റെക്കോര്‍ഡിങ് അനുവദിക്കില്ല; എന്‍ പ്രശാന്ത് ഐഎഎസിന്റെ ഹിയറിങ്ങിൽ ഉത്തരവ് മാറ്റിയിറക്കി

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി എന്‍ പ്രശാന്ത് ഐഎഎസിനെ ഹിയറിങ്ങിന് വിളിപ്പിച്ചത്

dot image

തിരുവനന്തപുരം : ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്ത് ഐഎഎസിന്റെ ഹിയറിങില്‍ ഉത്തരവ് മാറ്റിയിറക്കി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. ഒരാഴ്ച മുൻപ് ഇറക്കിയ ഉത്തരവാണ് തിരുത്തിയിറക്കിയത്. ഹിയറിങ്ങിന് ലൈവ് സ്ട്രീമിങ് റെക്കോര്‍ഡിങ് അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

ഹിയറിങ്ങുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത നൽകികൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹിയറിങ്ങിന് ലൈവ് സ്ട്രീമിങ്ങോ റെക്കോര്‍ഡിങ്ങോ ഉണ്ടാവില്ലെന്നും ഏപ്രില്‍ 16ന് വൈകിട്ട് 4.30ന് ഹിയറിങ്ങിന് ഹാജരാകാനും ചീഫ് സെക്രട്ടറി ഉത്തരവിൽ നിര്‍ദേശം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി എന്‍ പ്രശാന്ത് ഐഎഎസിനെ ഹിയറിങ്ങിന് വിളിപ്പിച്ചത്. ഇതിന് പിന്നാലെ പ്രശാന്ത് ലൈവ് സ്ട്രീമിങ്ങിന് അനുമതി തേടി. തുടർന്ന് ഏപ്രിൽ നാലിന് ഹിയറിങ്ങിന് ഉത്തരവിറക്കുകയായിരുന്നു. പ്രശാന്ത് ആഗ്രഹിക്കുന്നത് പോലെ ഹിയറിങ് എന്നായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയത്. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് പുറത്തുവന്നതിന് ലൈവ് സ്ട്രീമിങ് ആണെന്ന് പ്രശാന്ത് പരസ്യമാക്കി. ഇതോടെ ചീഫ് സെക്രട്ടറി വെട്ടിലായി. തുടർന്നാണ് ചീഫ് സെക്രട്ടറി ഉത്തരവ് മാറ്റിയിറക്കിയത്.

content highlights : Live recording is not permitted; The order was changed in the hearing of N Prashant IAS

dot image
To advertise here,contact us
dot image