
തിരുവനന്തപുരം: വർക്കലയിലെ രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്ന് പൊലീസ് ഒഴിഞ്ഞ് മാറുന്നുവെന്ന് കുടുംബത്തിന്റെ ആരോപണം. ഭർത്താവിന്റെ മർദനത്തെ കുറിച്ച് വർക്കല പൊലീസിൽ പല തവണ പരാതി നൽകിയിട്ടും പൊലീസ് അവഗണിച്ചുവെന്ന് രേഷ്മയുടെ കുടുംബം ആരോപിച്ചു. മർദന ദൃശ്യങ്ങൾ അടങ്ങിയ ഫോൺ പോലും പരിശോധിച്ചില്ലെന്നും രേഷ്മ ആത്മഹത്യ ചെയ്തുവെന്ന എഫ്ഐആർ കളവാണെന്നും കുടുംബം പറഞ്ഞു. സ്റ്റേഷനിൽ പോയാൽ പോലീസ് അപമാനിക്കുകയാണെന്നും ഒരു തവണ പോലും പൊലീസ് തങ്ങളുടെ വീട്ടിൽ വന്നിട്ടില്ലെന്നും കുടുംബം പറഞ്ഞു. അതേസമയം അച്ഛൻ അമ്മയെ നിരന്തരം മർദിക്കാറുണ്ടെന്ന് രേഷ്മ രാജേന്ദ്രൻ ദമ്പതികളുടെ മകളും റിപ്പോർട്ടറിനോട് പറഞ്ഞു. 'അച്ഛ അമ്മയെ കൊറേ അടിക്കുമായിരുന്നുവെന്നും അമ്മ കൊള്ളാത്തവളാണെന്നൊക്കെ അച്ഛൻ പറയുമെന്നായിരുന്നു കുട്ടികൾ പറഞ്ഞത്
രേഷ്മയെ ഭർത്താവ് രാജേന്ദ്രൻ കൊല്ലുമെന്ന് പറയുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. എന്നിട്ടും കുടുംബം നൽകിയിരിക്കുന്ന മൊഴിയല്ല എഫ്ഐആറിൽ എഴുതിയിരിക്കുന്നത് എന്നും കുടുംബം ആരോപിച്ചു. മരണത്തിൽ സംശയമുണ്ടെന്ന് കുടുംബം പൊലീസിനെ അറിയിച്ചിരുന്നതാണെന്നും എന്നാൽ എഫ്ഐആർ വന്നപ്പോൾ ആ മൊഴി അതിൽ ഇല്ലെന്നും കുടുംബം പറഞ്ഞു. പിന്നാലെ കൊടുത്ത പരാതിയിലും നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു.
രേഷ്മയെ കുത്തിക്കൊല്ലുെമെന്ന് ഭർത്താവ് പറയുന്ന ശബ്ദസന്ദേശം ഫോണിൽ ഉണ്ടെന്നും എന്നാൽ ഇതുവരെ ആ ഫോൺ പരിശോധനയ്ക്ക് വിശേയമാക്കിയിട്ടില്ലെന്നും കുടുംബം പറയുന്നു. രേഷ്മയുടെ ഭർത്താവ് രാജേന്ദ്രൻ നിരന്തരം മദ്യത്തിന് അടിമയായിരുന്നെന്നും അവർ ആരോപിച്ചു.
എന്നാൽ കേസിൽ രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് തങ്ങൾക്ക് കിട്ടിയിട്ടില്ല എന്നാണ് പൊലീസ് പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി മാസം 26ആം തീയതി ആണ് ഭർതൃവീട്ടിൽ രേഷ്മയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. തുടർന്ന് രാജേന്ദ്രനും രാജേന്ദ്രന്റെ സഹോദരിയും ചേർന്ന് രേഷ്മയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പലതവണ രാജേന്ദ്രനെ കുറിച്ചുള്ള പീഢനങ്ങൾ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും യാതൊരു വിധത്തിലുള്ള നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.
Content Highlights: Mystery grows in Reshma's death in Varkala