ഡിക്കിയിലും കാറിന്റെ ഡോറിലും ഇരുന്ന് റീൽസ് ചിത്രീകരണം; വിവാഹപ്പാർട്ടിയിൽ വരന്റെ സുഹൃത്തുക്കൾക്കെതിരെ കേസ്

വധുവിന്റെ ഗൃഹത്തിലേക്ക് പോകവേ ആയിരുന്നു റീൽസ് ചിത്രീകരണം

dot image

എടച്ചേരി : കോഴിക്കോട് എടച്ചേരിയിൽ വിവാഹപ്പാർട്ടിക്കിടെ വരന്റെ സുഹൃത്തുക്കൾ അപകടകരമായ രീതിയിൽ യാത്രചെയ്ത് റീൽസ് ചിത്രീകരിച്ചതിൽ കേസെടുത്ത് എടച്ചേരി പൊലീസ്. വളയം ചെറുമോത്ത് സ്വദേശിയുടെ വിവാഹപ്പാർട്ടിയിലാണ് അപകടകരമായ രീതിയിൽ വാഹനത്തിനുള്ളിൽ വെച്ച് റീൽസ് ചിത്രീകരിച്ചത്.

രണ്ട് കാറുകളിൽ സഞ്ചരിച്ച വരന്റെ സുഹൃത്തുക്കൾ ഡിക്കിയിലും കാറിന്റെ ഡോറിലും ഇരുന്ന് അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിക്കുകയായിരുന്നു. വധുവിന്റെ ഗൃഹത്തിലേക്ക് പോകവേ ആയിരുന്നു റീൽസ് ചിത്രീകരണം.

അതേസമയം വാഹനത്തിനുള്ളിലെ റീൽസ് ചിത്രീകരണം നേരിട്ട് കണ്ടവരാണ് ഇത് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. തുട‍ർന്ന് എടച്ചേരി എസ്ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. ഡ്രൈവർമാരുടെ പേരിൽ ബിഎൻഎസ് പ്രകാരവും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വാഹനം കോടതിയിൽ ഹാജരാക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

Content Highlights:Police register case of filming of wedding party reels

dot image
To advertise here,contact us
dot image