മാളയിലെ ആറുവയസ്സുകാരൻ്റെ കൊലപാതകം; ജോജോയെ കുടുക്കിയത് ജനപ്രതിനിധികൾ

ജോജോയുടെ ക്രിമിനൽ പശ്ചാത്തലം കൂടി മനസ്സിലാക്കിയതോടെ പൊലീസിനും സംശയം ബലപ്പെട്ടുകയായിരുന്നു

dot image

തൃശൂര്‍: മാളയിലെ ആറുവയസ്സുകാരൻ്റെ കൊലപാതകത്തിൽ നിര്‍ണായകമായത് ജനപ്രതിനിധികൾ നൽകിയ വിവരങ്ങൾ. കുട്ടിയെ കാണാതായ വിവരമറിഞ്ഞ് മാള പ്രിൻസിപ്പൽ എസ്ഐ സി കെ സുരേഷും സംഘവുമാണ് ആദ്യം സംഭവസ്ഥലത്ത് എത്തിയത്. ഇവരോട് പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയനും വാർഡ് അംഗം സേതുമോൻ ചിറ്റേത്തും പ്രതിയായ ജോജോയുടെ ഒപ്പമാണ് അവസാനമായി കുട്ടിയെ കണ്ടതെന്ന് പറഞ്ഞിരുന്നു. സിസിടിവി ദ്യശ്യങ്ങളും ഇവർ പൊലീസിനോട് കൈമാറിയിരുന്നു.

ജോജോയുടെ ക്രിമിനൽ പശ്ചാത്തലം കൂടി മനസ്സിലാക്കിയതോടെ പൊലീസിനും സംശയം ബലപ്പെട്ടുകയായിരുന്നു. തുടർന്ന് പൊലീസ് ജോജോയെ വാഹനത്തിൽ കയറ്റി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനിടയിലും പാടശേഖരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസിന്റെ മറ്റൊരു സംഘവും നാട്ടുകാരും ജനപ്രതിനിധികളും തിരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് കുട്ടി കുളത്തിലുണ്ടെന്ന സൂചന സ്റ്റേഷനിൽ ലഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കുളത്തിൽനിന്ന് ലഭിച്ചത്. അപ്പോഴേക്കും കുറ്റസമ്മതം നടത്തിയ ജോജോ കൊലപാതകവിവരം പൊലീസിനോട് വിശദീകരിച്ചു.

Content Highlight : The murder of a six-year-old boy in Mala; What is decisive is the information provided by the representatives

dot image
To advertise here,contact us
dot image