
തിരുവനന്തപുരം : തിരുവനന്തപുരത്ത് പതിനെട്ടുവയസുകാരനായ വിദ്യാർത്ഥിയെ ആറംഗസംഘം ചേർന്ന് മർദിച്ചതായി പരാതി. പൂവച്ചൽ സ്വദേശി ഫഹദിനാണ് (18) ആറംഗസംഘത്തിൻ്റെ മർദനമേറ്റത്.
കാറിലെത്തിയ ആറംഗ സംഘം ഫഹദിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ഫഹദ് അധികൃതരോട് പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആറംഗസംഘം ഫഹദിനെ മർദിച്ചത്. അജ്മൽ, ജിസം, സലാം, അൽത്താഫ്, തൗഫീഖ്, ആലിഫ് എന്നിവർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
content highlights : Told about drug use at school; A gang brutally beat up the student