പുകഴ്ത്തി പുകഴ്ത്തി ഭരണകർത്താക്കൾ ഉൾപ്പെടെയുള്ളവരെ ചീത്തയാക്കരുത്: ഡോ. വർഗീസ് ചക്കാലക്കൽ

പുകഴ്ത്തുന്നതിന്റെ ഫലമായി അവർ ഒന്നും ചെയ്യാതെ വരുമെന്നും ആവശ്യത്തിന് പുകഴ്ത്തുകയും കാര്യങ്ങൾ പറഞ്ഞു നൽകുകയും വേണമെന്നും അദ്ദേഹം പറഞ്ഞു

dot image

കൊച്ചി: പുകഴ്ത്തി പുകഴ്ത്തി ഭരണകർത്താക്കൾ ഉൾപ്പെടെയുള്ളവരെ ചീത്തയാക്കരുതെന്ന് നിയുക്ത കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. പുകഴ്ത്തുന്നതിന്റെ ഫലമായി അവർ ഒന്നും ചെയ്യാതെ വരുമെന്നും ആവശ്യത്തിന് പുകഴ്ത്തുകയും കാര്യങ്ങൾ പറഞ്ഞു നൽകുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. വിമർശിക്കുമ്പോഴാണ് അവർ കാര്യങ്ങൾ അറിയുന്നത്. അധികാരത്തിൽ ഇരിക്കുന്നവർ പല കാര്യങ്ങളും അറിയാതെ പോകുമെന്നും വർഗീസ് ചക്കാലക്കൽ മാധ്യമങ്ങളോട് പറഞ്ഞു

അധികാരത്തിൽ ഇരിക്കുന്നവരെ കാര്യങ്ങൾ അറിയിക്കേണ്ട കടമ ജനങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു. ആരും വിമർശനത്തിന് അതീതരല്ല. ഇന്നലെ സന്ദർശിച്ച മുഖ്യമന്ത്രിയോടും ചെന്നിത്തലയോടും ഇക്കാര്യങ്ങൾ പറഞ്ഞോ എന്ന ചോദ്യത്തിന് അതിനുള്ള സമയമല്ലായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കേരളത്തിലെ ഐക്യവും സാഹോദര്യവും തകർക്കുന്നവർക്കെതിരെ ഒരുമയോടെ നിൽക്കണമെന്നും വർഗീസ് ചക്കാലക്കൽ പറഞ്ഞു. ജാതിമത ഭേദമന്യേ എല്ലാവരേയും ചേർത്ത് പിടിക്കണമെന്നും കേരളത്തിൽ സമാധാനം നിലനിർത്താൻ പ്രാർത്ഥിക്കണമെന്നും ഡോ. വർഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു.

Content Highlights: Dr. Varghese Chakkalakkal on oshana day

dot image
To advertise here,contact us
dot image