
പാലക്കാട്: ബെവ്‌കോ ഔട്ട്‌ലെറ്റില്‍ പത്തു വയസുകാരിയെ വരിയില്‍ നിര്‍ത്തിയത് അച്ഛനെന്ന് കണ്ടെത്തി പൊലീസ്. മാട്ടായ സ്വദേശിയാണ് കുട്ടിയുമായി ബെവ്‌കോയില്‍ എത്തിയത്. മദ്യം വാങ്ങാനെത്തിയപ്പോള്‍ കുട്ടിയുമായി വരി നില്‍ക്കുകയായിരുന്നുവെന്നാണ് ഇയാളുടെ വിശദീകരണം.
പാലക്കാട് പട്ടാമ്പി ബെവ്‌കോ ഔട്ട്‌ലെറ്റിലായിരുന്നു 10 വയസ്സ് തോന്നിക്കുന്ന പെണ്‍ക്കുട്ടിയെ വരി നിര്‍ത്തിയത്. കുട്ടി വരി നില്‍ക്കുന്ന ചിത്രവും പ്രചരിച്ചിരുന്നു. കരിമ്പനകടവ് ബിവറേജ് ഔട്ട്‌ലെറ്റിലാണ് സംഭവം. ആളുകള്‍ ചോദ്യം ചെയ്തിട്ടും കുട്ടിയെ അച്ഛന്‍ വരിയില്‍ നിന്ന് മാറ്റിയില്ലെന്നും സൂചനയുണ്ട്. ഇന്ന് എട്ട് മണിക്കായിരുന്നു സംഭവം.
Content Highlights: Father made girl wait in line at Bevco outlet in Palakkad