
പാലക്കാട്: പാലക്കാട് പോക്സോ കേസ് പ്രതിയെ സൗദിയിൽ നിന്ന് പിടികൂടി പൊലീസ്. തെങ്കര വെള്ളാരംകുന്ന് മാളികയിൽ വീട്ടിൽ അബ്ദുള്ള അസീസിനെയാണ് മണ്ണാർക്കാട് പൊലീസ് സൗദി അറേബ്യയിൽ നിന്ന് പിടികൂടിയത്.
2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അബ്ദുൽ അസീസ് പീഡിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ ചെറിയമ്മയുടെ സഹായത്തോടെയായിരുന്നു പീഡനം. കേസിലെ പ്രതിയായ പെൺകുട്ടിയുടെ ചെറിയമ്മയെ പൊലീസ് അന്നുതന്നെ പിടികൂടിയിരുന്നു. ഇൻറർപോളിന്റെ സഹായത്തോടെയാണ് അബ്ദുള്ള അസീസിനെ റിയാദിൽ നിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights-Kerala Police arrest POCSO case accused from Saudi Arabia