നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 35ലക്ഷം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കഞ്ചാവ് കടത്തിയ തമിഴ്നാട് സ്വദേശി തുളസിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

dot image

കൊച്ചി : കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 35.7 ലക്ഷം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. 1190 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

കഞ്ചാവ് കടത്തിയ തമിഴ്നാട് സ്വദേശി തുളസിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ബാങ്കോക്കിൽ നിന്നുമാണ് പ്രതി തായ് ലയൺ എയർവെയ്സ് വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിയത്. പ്രതിയെ കസ്റ്റംസ് കൂടുതൽ ചോദ്യം ചെയ്യും.

content highlights : cannabis bust at Nedumbassery airport; Hybrid cannabis worth Rs 35 lakh seized

dot image
To advertise here,contact us
dot image