'വിളിച്ചിട്ട് അടുത്തേക്ക് വന്നില്ല'; വളർത്തുനായയെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു

നായയെ വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാൾ നായയെ വെട്ടിപ്പരിക്കേൽപിച്ചത് എന്നാണ് ലഭിക്കുന്ന വിവരം

dot image

ഇടുക്കി: തൊടുപുഴയിൽ വളർത്തുനായയെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച് ഉടമ. തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് തന്റെ വളർത്തുനായയെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്.

നായയെ വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാൾ നായയെ വെട്ടിപ്പരിക്കേൽപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ നായയെ അനിമൽ റെസ്ക്യൂ ടീമെത്തി അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

content highlights : 'didn't come near when called'; Pet dog brutally mutilated by owner

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us